27 April Saturday

ജിഎസ്‌ടി ഓഫീസിൽ 
വ്യാപാരികളുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
കൽപ്പറ്റ
സാങ്കേതികപ്പിഴവുകളുടെ പേരിൽ ചുമത്തിയ ലേറ്റ് ഫീ, പെനാൽറ്റി ഫീ എന്നിവ ഒഴിവാക്കുക, ചെറിയ പിഴവുകൾക്ക് ഭീമമായ പിഴ ചുമത്തുന്ന ജിഎസ്ടി കൗൺസിലിന്റെ തെറ്റായ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ജിഎസ്‌ടി ജോയിന്റ്‌ കമീഷണർ ഓഫീസിനുമുമ്പിൽ ധർണ നടത്തി. 
ജില്ലാ സെക്രട്ടറി വി കെ തുളസീദാസ് ഉദ്ഘാടനംചെയ്‌തു.  പ്രസിഡന്റ്‌  പി പ്രസന്നകുമാർ അധ്യക്ഷനായി. ട്രഷറർ കെ ഹസ്സൻ, ടി രത്നാകരൻ, പി കെ സിദ്ദിഖ്, കെ പി ശ്രീധരൻ, ഗ്രേസി രവി, പി എം ജയശ്രീ, വി ബി അരുൺ എന്നിവർ സംസാരിച്ചു. എരിയാ സെക്രട്ടറി പി ജെ ജോസ് സ്വാഗതവും സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top