പൊൻകുഴിയിൽ ശബരിമല 
തീർഥാടകർക്ക്‌ ഇടത്താവളം പണിയും



ബത്തേരി ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ മുത്തങ്ങ വഴിയെത്തുന്ന ശബരിമല തീർഥാടകർക്കായി പൊൻകുഴിയിൽ ഇടത്താവളം പണിയുമെന്ന്‌ ബത്തേരി ഗണപതി ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വർഷവും പതിനായിരക്കണക്കിന്‌ തീർഥാടകരാണ്‌ മുത്തങ്ങ അതിർത്തി വഴി സംസ്ഥാനത്ത്‌ എത്തുന്നത്‌. മൂലഹള്ള ബന്ദിപ്പൂർ വനമേഖല പിന്നിട്ടെത്തുന്ന ഇവർക്ക്‌ നിലവിൽ മതിയായ വിശ്രമകേന്ദ്രങ്ങളില്ല. ഗണപതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിന്റെ മുന്നേക്കറോളം വരുന്ന ദേശീയപാതയോരത്തെ ഭൂമിയിലാണ്‌ 40 ലക്ഷം മുതൽമുടക്കിൽ വിശ്രമകേന്ദ്രവും പാർക്കിങ്‌ സൗകര്യവും ഉൾപ്പെടെയുള്ള ഇടത്താവളം പണിയുക.  ശനി രാവിലെ 10ന്‌ ഗുണ്ടൽപേട്ട എംഎൽഎ നിരഞ്ജൻകുമാർ നിർമാണ പ്രവൃത്തി ഉദ്‌ഘാടനംചെയ്യും. പ്രസിഡന്റ്‌ കെ ജി ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ, ഡി പി രാജശേഖരൻ, വി വാസു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News