25 April Thursday

പൊൻകുഴിയിൽ ശബരിമല 
തീർഥാടകർക്ക്‌ ഇടത്താവളം പണിയും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
ബത്തേരി
ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ മുത്തങ്ങ വഴിയെത്തുന്ന ശബരിമല തീർഥാടകർക്കായി പൊൻകുഴിയിൽ ഇടത്താവളം പണിയുമെന്ന്‌ ബത്തേരി ഗണപതി ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വർഷവും പതിനായിരക്കണക്കിന്‌ തീർഥാടകരാണ്‌ മുത്തങ്ങ അതിർത്തി വഴി സംസ്ഥാനത്ത്‌ എത്തുന്നത്‌. മൂലഹള്ള ബന്ദിപ്പൂർ വനമേഖല പിന്നിട്ടെത്തുന്ന ഇവർക്ക്‌ നിലവിൽ മതിയായ വിശ്രമകേന്ദ്രങ്ങളില്ല. ഗണപതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിന്റെ മുന്നേക്കറോളം വരുന്ന ദേശീയപാതയോരത്തെ ഭൂമിയിലാണ്‌ 40 ലക്ഷം മുതൽമുടക്കിൽ വിശ്രമകേന്ദ്രവും പാർക്കിങ്‌ സൗകര്യവും ഉൾപ്പെടെയുള്ള ഇടത്താവളം പണിയുക. 
ശനി രാവിലെ 10ന്‌ ഗുണ്ടൽപേട്ട എംഎൽഎ നിരഞ്ജൻകുമാർ നിർമാണ പ്രവൃത്തി ഉദ്‌ഘാടനംചെയ്യും. പ്രസിഡന്റ്‌ കെ ജി ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ, ഡി പി രാജശേഖരൻ, വി വാസു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top