ഡിവൈഎഫ്ഐ റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി



  തൃശൂർ  ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ചൊവ്വാഴ്ച രാത്രി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക്‌ മാർച്ച് നടത്തി.  ലോകം അംഗീകരിച്ച കായിക താരങ്ങളോടുള്ള കടുത്ത അവഗണനയ്‌ക്കും കേന്ദ്ര സർക്കാരിന്റെ വികലമായ നിലപാടുകൾക്കുമെതിരെ  നടത്തിയ മാർച്ച്‌ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ എസ് സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സുകന്യ ബൈജു അധ്യക്ഷയായി. വി പി ശരത്ത് പ്രസാദ്, സി എസ് സംഗീത്, രാഹുൽ നാഥ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News