25 April Thursday
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം

ഡിവൈഎഫ്ഐ റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
 
തൃശൂർ 
ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ചൊവ്വാഴ്ച രാത്രി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക്‌ മാർച്ച് നടത്തി. 
ലോകം അംഗീകരിച്ച കായിക താരങ്ങളോടുള്ള കടുത്ത അവഗണനയ്‌ക്കും കേന്ദ്ര സർക്കാരിന്റെ വികലമായ നിലപാടുകൾക്കുമെതിരെ  നടത്തിയ മാർച്ച്‌ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ എസ് സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സുകന്യ ബൈജു അധ്യക്ഷയായി. വി പി ശരത്ത് പ്രസാദ്, സി എസ് സംഗീത്, രാഹുൽ നാഥ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top