അധ്യാപകർക്ക്‌ ശമ്പളം നൽകാൻ ഹൈക്കോടതി നിർദേശം



തൃശൂർ അസിസ്റ്റന്റ്‌ പ്രൊഫസറായി ഏഴ്‌ വർഷം ജോലി ചെയ്‌ത സ്വാശ്രയ എന്‍ജിനിയറിങ്‌ കോളേജ്‌ അധ്യാപകർക്ക്‌ കരാർ പ്രകാരമുള്ള ശമ്പളം നൽകാൻ  ഹൈക്കോടതി നിർദേശം.  ദിലീപൻ ബാലകൃഷ്‌ണൻ, അജീഷ്‌ കരിപ്പത്ത്‌  എന്നിവർ അഭിഭാഷകരായ പി ആർ വിജയകുമാർ, എം കെ അലക്‌സ്‌ എന്നിവർ മുഖേന നൽകിയ ഹർജിയിലാണ്‌ ഉത്തരവ്‌. വിഷയത്തിൽ ഇടപെടാൻ സാങ്കേതിക സർവകലാശാല അധികൃതരോടും കോടതി നിർദേശിച്ചു.  ഇതിനെതിരെ സ്വാശ്രയ എന്‍ജിനിയറിങ്‌ കോളേജ്‌ അധികൃതർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. ദിലീപൻ ബാലകൃഷ്‌ണന്‌ 5.92 ലക്ഷവും അജീഷ്‌ കരിപ്പത്തിന്‌ 5.58 ലക്ഷം രൂപയും ശമ്പള കുടിശ്ശികയുണ്ട്‌. Read on deshabhimani.com

Related News