എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിൽ സിഐടിയു പ്രതിഷേധം

രാജ്യസഭയിൽ നിന്ന് 12 ഇടതുപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് തൃശൂരിൽ നടത്തിയ പ്രകടനം


തൃശൂർ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമുൾപ്പെടെ  12  ഇടതുപക്ഷ എംപിമാരെ   രാജ്യസഭയിൽനിന്ന് സസ്‌പെൻഡ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ സിഐടിയു നേതൃത്വത്തിൽ തൃശൂരിൽ   പ്രകടനം നടത്തി.       പാർലമെന്റിൽ കർഷകമാരണ ബില്ല് ചർച്ച കൂടാതെ പാസാക്കുന്നതിനെ ചോദ്യം ചെയ്തതിനാണ്‌ സസ്‌പെൻഷൻ.  പ്രതിഷേധയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം ആർ രാജൻ അധ്യക്ഷനായി.  എ സിയാവുദ്ദീൻ, എം കെ ബാലകൃഷ്‌ണൻ, എ ആർ കുമാരൻ, യു സതീഷ്‌കുമാർ, പി കെ അശോകൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News