25 April Thursday

എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിൽ സിഐടിയു പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

രാജ്യസഭയിൽ നിന്ന് 12 ഇടതുപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് തൃശൂരിൽ നടത്തിയ പ്രകടനം

തൃശൂർ
സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമുൾപ്പെടെ  12  ഇടതുപക്ഷ എംപിമാരെ   രാജ്യസഭയിൽനിന്ന് സസ്‌പെൻഡ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ സിഐടിയു നേതൃത്വത്തിൽ തൃശൂരിൽ   പ്രകടനം നടത്തി. 
     പാർലമെന്റിൽ കർഷകമാരണ ബില്ല് ചർച്ച കൂടാതെ പാസാക്കുന്നതിനെ ചോദ്യം ചെയ്തതിനാണ്‌ സസ്‌പെൻഷൻ. 
പ്രതിഷേധയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം ആർ രാജൻ അധ്യക്ഷനായി. 
എ സിയാവുദ്ദീൻ, എം കെ ബാലകൃഷ്‌ണൻ, എ ആർ കുമാരൻ, യു സതീഷ്‌കുമാർ, പി കെ അശോകൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top