അനധികൃത മദ്യവിൽപ്പന ബിജെപിക്കാരൻ അറസ്റ്റിൽ



ചേർപ്പ്  അനധികൃത മദ്യവിൽപ്പന നടത്തിയ ബിജെപി പ്രവർത്തകൻ പൊലീസ് പിടിയിലായി. ചേർപ്പ് പാറക്കോവിൽ സ്വദേശി വെട്ടിയാട്ടിൽ പ്രകാശൻ (54) ആണ് അറസ്റ്റിലായത്. പാറക്കോവിൽ സെന്ററിലെ സ്വർണക്കട്ടിങ് സ്ഥാപനത്തിൽ വെച്ചാണ് മദ്യം വിറ്റിരുന്നത്‌. ഇവിടെനിന്ന് 25 കുപ്പി വിദേശമദ്യം  കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News