ചാലക്കുടിയിൽ പരക്കെ മഴ



ചാലക്കുടി  ചാലക്കുടിയിൽ  പലയിടത്തും വെള്ളക്കെട്ടുണ്ടായി. ചാലക്കുടിപ്പുഴയിലെ ജലവിതാനത്തിന് വലിയ മാറ്റമുണ്ടായിട്ടില്ല. വനത്തിൽ മഴ കുറവായതിനാലാണത്. ചാലക്കുടി നഗരത്തിൽ 28 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ പെരിങ്ങൽക്കുത്തിൽ 2 മില്ലിമീറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലും നീരൊഴുക്ക് വലിയ തോതിൽ കൂടിയിട്ടില്ല. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് തുറന്നു വച്ചിരിക്കുന്ന ഷട്ടറുകൾക്ക് 3 അടി താഴെയാണ്. വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളിലൂടെ വരുന്ന വെള്ളം മാത്രമാണ് പുഴയിലൂടെ ഒഴുകുന്നത്. Read on deshabhimani.com

Related News