എജീസ് ഓഫീസിലേക്ക് ഹോട്ടലുടമകളുടെ മാർച്ച്

പാചക വാതക വിലവര്‍ധനയ്ക്കെതിരെ ഹോട്ടലുടമകൾ സംഘടിപ്പിച്ച സമരം അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ പൊതുവാള്‍ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ പാചകവാതക വിലവർധനയ്ക്കെതിരെ കേരള ഹോട്ടൽ ആൻഡ്‌  റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസ്‌  പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ ഉദ്‌ഘാടനം ചെയ്‌തു. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ അനിയന്ത്രിതമായ വിലവർധനയ്ക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹോട്ടലുടമ സംഘടനകളുമായി കൈകോർത്ത്‌ രാജ്യവ്യാപകമായി  പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  തെക്കേ ഗോപുരനടയിൽനിന്ന് പ്രകടനമായാണ്‌ ഏജീസ് ഓഫീസിന് മുന്നിലെത്തിയത്‌. തുടർന്ന്‌ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ സി ബിജുലാൽ, വൈസ് പ്രസിഡന്റ് എൻ സുഗുണൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജി കെ പ്രകാശ്, എം ശ്രീകുമാർ, എൻ കുമാരൻ, പ്രേമരാജ് ചൂണ്ടലത്ത് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News