23 April Tuesday
പാചകവാതക വിലവര്‍ധന

എജീസ് ഓഫീസിലേക്ക് ഹോട്ടലുടമകളുടെ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

പാചക വാതക വിലവര്‍ധനയ്ക്കെതിരെ ഹോട്ടലുടമകൾ സംഘടിപ്പിച്ച സമരം അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ പൊതുവാള്‍ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
പാചകവാതക വിലവർധനയ്ക്കെതിരെ കേരള ഹോട്ടൽ ആൻഡ്‌  റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസ്‌  പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ ഉദ്‌ഘാടനം ചെയ്‌തു. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ അനിയന്ത്രിതമായ വിലവർധനയ്ക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹോട്ടലുടമ സംഘടനകളുമായി കൈകോർത്ത്‌ രാജ്യവ്യാപകമായി  പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  തെക്കേ ഗോപുരനടയിൽനിന്ന് പ്രകടനമായാണ്‌ ഏജീസ് ഓഫീസിന് മുന്നിലെത്തിയത്‌. തുടർന്ന്‌ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ സി ബിജുലാൽ, വൈസ് പ്രസിഡന്റ് എൻ സുഗുണൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജി കെ പ്രകാശ്, എം ശ്രീകുമാർ, എൻ കുമാരൻ, പ്രേമരാജ് ചൂണ്ടലത്ത് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top