വിദ്യാർഥികൾക്കായി നാനോ ഫിലിം മത്സരം



തൃശൂർ  ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി  "എച്ച്ഐവിയെ തടയാം' എന്ന വിഷയത്തിൽ നാനോ ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ്‌ മത്സരം നടത്തുന്നത്‌. നാനോ ഫിലിമുകൾ MP4 ഫോർമാറ്റിൽ ഉള്ളതും 30 മുതൽ 60 സെക്കൻഡ്‌ വരെ സമയ പരിധിയുള്ളതുമായിരിക്കണം. സൃഷ്ടികൾ iecthrissur@gmail.com എന്ന ഇ മെയിലിൽ  ഡിസംബർ 20 വരെ അയക്കാം.  ഫോൺ; 8078181002,9946211528. Read on deshabhimani.com

Related News