‘ മുറിവേറ്റവരുടെ യാത്രകൾ’ നോവൽ ചർച്ച



തൃശൂർ വായനപക്ഷാചരണത്തിന്റെ ഭാഗമായി ചിന്ത പബ്ലിഷേഴ്‌സ്‌ നോവൽ ചർച്ച സംഘടിപ്പിച്ചു.  സി പി അബൂബക്കറിന്റെ  ‘ മുറിവേറ്റവരുടെ യാത്രകൾ’  എന്ന നോവലാണ്‌  ചർച്ച ചെയ്‌തത്‌. അഴീക്കോടൻ സ്‌മാരക ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു.  ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ അധ്യക്ഷനായി. സി പി അബൂബക്കൾ  മുഖ്യാതിഥിയായി. ഡോ. സി എഫ്‌ ജോൺജോഫി, പ്രൊഫ. എം ഹരിദാസ്‌, ഇ ഡി ഡേവിസ്‌, കെ കെ ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News