29 March Friday

‘ മുറിവേറ്റവരുടെ യാത്രകൾ’ നോവൽ ചർച്ച

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
തൃശൂർ
വായനപക്ഷാചരണത്തിന്റെ ഭാഗമായി ചിന്ത പബ്ലിഷേഴ്‌സ്‌ നോവൽ ചർച്ച സംഘടിപ്പിച്ചു.  സി പി അബൂബക്കറിന്റെ  ‘ മുറിവേറ്റവരുടെ യാത്രകൾ’  എന്ന നോവലാണ്‌  ചർച്ച ചെയ്‌തത്‌. അഴീക്കോടൻ സ്‌മാരക ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു.  ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ അധ്യക്ഷനായി. സി പി അബൂബക്കൾ  മുഖ്യാതിഥിയായി. ഡോ. സി എഫ്‌ ജോൺജോഫി, പ്രൊഫ. എം ഹരിദാസ്‌, ഇ ഡി ഡേവിസ്‌, കെ കെ ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top