ഭിന്നശേഷി കുട്ടികൾക്ക് 
കലാകായിക പരിശീലനം



 കൊടുങ്ങല്ലൂർ  സമഗ്ര ശിക്ഷാ കേരളം, മതിലകം ബിആർസി യുടെ പരിധിയിൽ വരുന്ന വിവിധ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കലാ-കായിക പരിശീലനം ആരംഭിച്ചു. ശ്രീ നാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി   പഞ്ചായത്തുകളിലെ  പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന   കുട്ടികൾക്കായാണ്  പരിശീലനം നൽകുന്നത്‌. ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.  മതിലകം  പഞ്ചായത്ത് പ്രസിഡന്റ്   സീനത്ത് ബഷീർ  അധ്യക്ഷയായി.  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്കെ ആർ സാംബശിവൻ,  കെ ബി ബ്രിജി,  എ പി സിജിമോൾ സുമതി സുന്ദരൻ, ഹിൽഡ ജോൺ എന്നിവർ സംസാരിച്ചു . Read on deshabhimani.com

Related News