23 April Tuesday

ഭിന്നശേഷി കുട്ടികൾക്ക് 
കലാകായിക പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

 കൊടുങ്ങല്ലൂർ

 സമഗ്ര ശിക്ഷാ കേരളം, മതിലകം ബിആർസി യുടെ പരിധിയിൽ വരുന്ന വിവിധ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കലാ-കായിക പരിശീലനം ആരംഭിച്ചു. ശ്രീ നാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി   പഞ്ചായത്തുകളിലെ  പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന   കുട്ടികൾക്കായാണ്  പരിശീലനം നൽകുന്നത്‌. ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.  മതിലകം  പഞ്ചായത്ത് പ്രസിഡന്റ്   സീനത്ത് ബഷീർ  അധ്യക്ഷയായി.  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്കെ ആർ സാംബശിവൻ,  കെ ബി ബ്രിജി,  എ പി സിജിമോൾ സുമതി സുന്ദരൻ, ഹിൽഡ ജോൺ എന്നിവർ സംസാരിച്ചു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top