ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 
ആന്റിബയോഗ്രാം



തൃശൂർ ആന്റിബയോട്ടിക് ഉപയോഗത്തിന് സഹായകരമായി തൃശൂർ ഗവ.  മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആന്റിബയോഗ്രാം ഒരുക്കി.  ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സെർവേലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഫാർമക്കോളജി വിഭാഗം, മൈക്രോബയോളജി വിഭാഗങ്ങൾ ചേർന്നാണ്‌ ആന്റിബയോഗ്രാം തയ്യാറാക്കിയത്. രാജ്യത്ത്‌ ആദ്യത്തെ സംസ്ഥാനതല ആന്റിബയോഗ്രാം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ മന്ത്രി വീണ ജോർജ്‌ പുറത്തിറക്കിയതിനു പിന്നാലെയാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഈ നേട്ടം കൈവരിച്ചത്. രോഗാണുബാധ ഫലപ്രദമായി ചികിത്സിക്കുന്നതിന് ആന്റിബയോട്ടിക്കുകൾ തെരഞ്ഞെടുക്കാൻ ഡോക്ടർമാർക്ക് സഹായകരമാകുന്നതാണ്  ആന്റിബയോഗ്രാമുകൾ. ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധം സൃഷ്ടിക്കുന്നതിനാൽ ചികിത്സയിൽ ഫലപ്രാപ്തി കുറയുന്നത് പഠനവിഷയമാക്കിയാണ് ആന്റിബയോഗ്രാമുകൾ തയ്യാറാക്കുന്നത്. മൈക്രോബയോളജി വകുപ്പ് മേധാവി ഡോ. റീന ജോൺ, ഫാർമക്കോളജി വകുപ്പ് മേധാവി ഡോ. സുജാത എന്നിവരുടെ നേതൃത്വത്തിലാണ്‌ ആന്റിബയോഗ്രാം തയ്യാറാക്കിയത്.   Read on deshabhimani.com

Related News