16 April Tuesday

ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 
ആന്റിബയോഗ്രാം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
തൃശൂർ
ആന്റിബയോട്ടിക് ഉപയോഗത്തിന് സഹായകരമായി തൃശൂർ ഗവ.  മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആന്റിബയോഗ്രാം ഒരുക്കി.  ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സെർവേലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഫാർമക്കോളജി വിഭാഗം, മൈക്രോബയോളജി വിഭാഗങ്ങൾ ചേർന്നാണ്‌ ആന്റിബയോഗ്രാം തയ്യാറാക്കിയത്. രാജ്യത്ത്‌ ആദ്യത്തെ സംസ്ഥാനതല ആന്റിബയോഗ്രാം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ മന്ത്രി വീണ ജോർജ്‌ പുറത്തിറക്കിയതിനു പിന്നാലെയാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഈ നേട്ടം കൈവരിച്ചത്. രോഗാണുബാധ ഫലപ്രദമായി ചികിത്സിക്കുന്നതിന് ആന്റിബയോട്ടിക്കുകൾ തെരഞ്ഞെടുക്കാൻ ഡോക്ടർമാർക്ക് സഹായകരമാകുന്നതാണ്  ആന്റിബയോഗ്രാമുകൾ. ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധം സൃഷ്ടിക്കുന്നതിനാൽ ചികിത്സയിൽ ഫലപ്രാപ്തി കുറയുന്നത് പഠനവിഷയമാക്കിയാണ് ആന്റിബയോഗ്രാമുകൾ തയ്യാറാക്കുന്നത്. മൈക്രോബയോളജി വകുപ്പ് മേധാവി ഡോ. റീന ജോൺ, ഫാർമക്കോളജി വകുപ്പ് മേധാവി ഡോ. സുജാത എന്നിവരുടെ നേതൃത്വത്തിലാണ്‌ ആന്റിബയോഗ്രാം തയ്യാറാക്കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top