ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലക്കുടി നിയോജകമണ്ഡലം വനിതാവിങ്ങ് ലഹരിക്കെതിരെ സംഘടിപ്പിച്ച
സെമിനാർ ചാലക്കുടി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് കെ എസ് ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു


ചാലക്കുടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നിയോജകമണ്ഡലം വനിതാവിങ്ങിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ചാലക്കുടി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് കെ എസ്  ശ്രീദേവി  ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വനിതാ വിങ്‌ ചെയർപേഴ്സൺ  സിന്ധു ബാബു അധ്യക്ഷയായി . ജോയ് മൂത്തേടൻ, എഎസ്ഐമാരായ  ബീന മോൾ,  കെ എ ബേബി നിയോജകമണ്ഡലം ഭാരവാഹികളായ പി വി ഫ്രാൻസിസ്, പി പി ശശിധരൻ, സി വിനോദ് , ശാരദ പീതാംബരൻ, റെയ്സൺ ആലൂക്ക, സുജ ഉണ്ണി, ഷൈജു പുത്തൻപുരയ്‌ക്കൽ, ചന്ദ്രൻ കൊളത്താപ്പിള്ളി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News