വീട്‌ ജപ്തി: പികെഎസ്‌ പ്രതിഷേധിച്ചു



മറ്റത്തൂർ  ചുങ്കാൽ പട്ടികജാതിയിൽപ്പെട്ട മറ്റത്തൂർകാരൻ സുബ്രനേയും കുടുംബത്തേയും വായ്പാ കുടിശ്ശികയുടെ പേരിൽ സ്വകാര്യ ബാങ്ക്  വീട്‌ ജപ്തി ചെയ്ത് ഇറക്കി വിട്ട നടപടിയിൽ പികെഎസ്  കൊടകര ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.  പികെഎസ് ഏരിയ പ്രസിഡന്റ്‌ പി വി മണി, സെക്രട്ടറി പി കെ  കൃഷ്ണൻകുട്ടി,  എ എ ശ്രീധരൻ,  ടി എൻ  മനോജ് എന്നിവർ സുബ്രന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്വകാര്യ ബാങ്കിന്റെ അന്യായമായ നടപടിക്കെതിരെ തുടർ നടപടികൾക്കായി എസ്‌സി, എസ്ടി  കമീഷനെ സമീപിക്കാനും പരാതി നല്കുന്നതിനും തീരുമാനിച്ചു.   Read on deshabhimani.com

Related News