04 July Friday

വീട്‌ ജപ്തി: പികെഎസ്‌ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
മറ്റത്തൂർ 
ചുങ്കാൽ പട്ടികജാതിയിൽപ്പെട്ട മറ്റത്തൂർകാരൻ സുബ്രനേയും കുടുംബത്തേയും വായ്പാ കുടിശ്ശികയുടെ പേരിൽ സ്വകാര്യ ബാങ്ക്  വീട്‌ ജപ്തി ചെയ്ത് ഇറക്കി വിട്ട നടപടിയിൽ പികെഎസ്  കൊടകര ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.  പികെഎസ് ഏരിയ പ്രസിഡന്റ്‌ പി വി മണി, സെക്രട്ടറി പി കെ  കൃഷ്ണൻകുട്ടി,  എ എ ശ്രീധരൻ,  ടി എൻ  മനോജ് എന്നിവർ സുബ്രന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്വകാര്യ ബാങ്കിന്റെ അന്യായമായ നടപടിക്കെതിരെ തുടർ നടപടികൾക്കായി എസ്‌സി, എസ്ടി  കമീഷനെ സമീപിക്കാനും പരാതി നല്കുന്നതിനും തീരുമാനിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top