കോയമ്പത്തൂരിൽ 
തിരുസ്വരൂപം 
തകർത്തതിൽ പ്രതിഷേധം



തൃശൂർ  കോയമ്പത്തൂർ രാമനാഥപുരം   ഹോളി ട്രിനിറ്റി കത്തീഡ്രലിലെ കപ്പേളയും  സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും തകർത്തതിൽ പ്രതിഷേധിച്ച്‌ തൃശൂർ അതിരൂപത ഓൺലൈൻ യോഗം സംഘടിപ്പിച്ചു.  ക്രൈസ്തവർക്കും  ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ  ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.    മാർ ടോണി നീലങ്കാവിൽ ,ഫാ. വർഗീസ് കൂത്തൂർ,  ഫാ. ഡൊമിനിക് തലക്കോടൻ,  ഡോ. മേരി റെജീന എന്നിവർ  സംസാരിച്ചു.   Read on deshabhimani.com

Related News