20 April Saturday

കോയമ്പത്തൂരിൽ 
തിരുസ്വരൂപം 
തകർത്തതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
തൃശൂർ
 കോയമ്പത്തൂർ രാമനാഥപുരം   ഹോളി ട്രിനിറ്റി കത്തീഡ്രലിലെ കപ്പേളയും  സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും തകർത്തതിൽ പ്രതിഷേധിച്ച്‌ തൃശൂർ അതിരൂപത ഓൺലൈൻ യോഗം സംഘടിപ്പിച്ചു.
 ക്രൈസ്തവർക്കും  ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ  ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.   
മാർ ടോണി നീലങ്കാവിൽ ,ഫാ. വർഗീസ് കൂത്തൂർ,  ഫാ. ഡൊമിനിക് തലക്കോടൻ,  ഡോ. മേരി റെജീന എന്നിവർ  സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top