ഓൺലൈൻ കർഷക 
രജിസ്‌ട്രേഷൻ 
30ന്‌ അവസാനിക്കും



തൃശൂർ സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല്‌ സംഭരണ പദ്ധതിയുടെ 2021–-22 ഒന്നാംവിള സീസണിലെ നെല്ല്‌ സംഭരണത്തിനുള്ള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ 30ന്‌ അവസാനിക്കും. ഡിസംബർ 31 നകം നെല്ല്‌ കൊയ്‌ത്‌ സംഭരണ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവുന്ന കർഷകർ ചൊവ്വാഴ്‌ചക്കകം www.supplycopaddi.in എന്ന സൈറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ജനുവരി ഒന്നു മുതൽ 6 വരെയാണ്‌ രണ്ടാം വിള സീസൺ. ഇക്കാലയളവിലെ നെല്ല്‌ സംഭരണത്തിന്‌ സപ്ലൈകോ വ്യവസ്ഥകൾ അംഗീകരിച്ചുവേണം രജിസ്‌ട്രേഷൻ നടത്തേണ്ടത്‌. ഇത്‌ സംബന്ധിച്ചുള്ള നിർദേശങ്ങളും വ്യവസ്ഥകളും  www.supplycopaddi.in സൈറ്റിൽ ലഭ്യമാണ്‌. Read on deshabhimani.com

Related News