ലഹരി വിമുക്ത കേരളം: 
അധ്യാപക പരിശീലനം



വലപ്പാട്  കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന ലഹരി വിമുക്ത കേരളം അധ്യാപക പരിശീലനം  തളിക്കുളം ബി ആർസിയുടെ നേതൃത്വത്തിൽ  തുടങ്ങി. വലപ്പാട് ജി വി എച്ച് എസ് എസ്, നാട്ടിക സെൻട്രൽ യുപി സ്കൂൾ എന്നീ മൂന്നു സെന്ററുകളിലായി നടന്നു. എൽ പി, യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലെ അധ്യാപകർക്കായി അഞ്ച്‌ ദിവസങ്ങളിലാണ്‌ ക്ലാസ്‌.  തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബിപിസി പി എം  മോഹൻരാജ്  അധ്യക്ഷനായി.  Read on deshabhimani.com

Related News