തിരുവാതിരയിലും 
തിളക്കം

സംസ്ഥാന റവന്യു കലോത്സവത്തിൽ തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ ആഹ്ലാദം പങ്കുവെക്കുന്നു


തൃശൂർ വേദിയിൽ തൃശൂർ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ മങ്കമാർ പാട്ടിനൊപ്പം ചുവടുവച്ചു. വിധി വന്നപ്പോൾ കലക്ടറുടെ ടീമിന്‌ ഒന്നാംസ്ഥാനം. തേക്കിൻകാട് മൈതാനിയിൽ നടന്ന തിരുവാതിരക്കളി മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന തിരുവാതിരക്കളിയിൽ രണ്ടാംസ്ഥാനം തൃശൂരിലെ ഒന്നാം വിഭാഗം ടീമും കണ്ണൂരും പങ്കിട്ടു. എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.   ഓരോ ടീമും ഒന്നിനൊന്ന് മികച്ചതായി. സിനിമ–സീരിയൽ താരം രമാദേവി, കലാക്ഷേത്ര പ്രസന്ന, ആർഎൽവി മിഷ എന്നിവരായിരുന്നു വിധികർത്താക്കൾ. Read on deshabhimani.com

Related News