കർഷകസംഘം ജില്ലാസമ്മേളനം
ആഗസ്ത് 26, 27 തീയതികളിൽ

കർഷകസംഘം ജില്ലാ സമ്മേളനസ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന വെെസ് പ്രസിഡന്റ് ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു


ഒല്ലൂർ കേരള കർഷകസംഘം തൃശൂർ ജില്ലാ സമ്മേളനം ആഗസ്‌ത്‌ 26, 27 തീയതികളിൽ പുത്തൂർ പുഴയോരം ഗാർഡനിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കൊടിമര,- പതാക ജാഥകൾ, മറ്റു അനുബന്ധപരിപാടികൾ എന്നിവയുണ്ടാകും.  സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി ജോൺ ഉദ്ഘാടനം ചെയ്തു. പുത്തൂർ കുരിശുമുല കല്യാണമണ്ഡപത്തിൽ നടന്ന യോഗത്തിൽ പി ആർ വർഗീസ് അധ്യക്ഷനായി.   കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എസ് കുട്ടി, കെ വി സജു, സിപിഐ എം ഒല്ലൂർ ഏരിയ സെക്രട്ടറി കെ പി പോൾ, ജില്ലാ കമ്മിറ്റിയംഗം വർഗീസ് കണ്ടംകുളത്തി, കെ എം വാസുദേവൻ എന്നിവർ സംസാരിച്ചു.  501 അംഗ ജനറൽ കമ്മിറ്റിയേയും  251 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും  വിവിധ സബ് കമ്മിറ്റികളേയും തെരഞ്ഞെടുത്തു.  ഭാരവാഹികൾ:  കെ പി പോൾ (ചെയർമാൻ), കെ വി സജു (കൺവീനർ), കെ എം വാസുദേവൻ (ട്രഷറർ). Read on deshabhimani.com

Related News