ഉത്സവ പ്രോഗ്രാം പുസ്തകം പ്രകാശിപ്പിച്ചു



ഇരിങ്ങാലക്കുട  കൂടൽമാണിക്യം ക്ഷേത്രം  ഉത്സവത്തിന്റെ പ്രോഗ്രാം പുസ്തകം കിഴക്കേ ഗോപുരനടയിൽ  സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പ്രകാശിപ്പിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ  ഏറ്റുവാങ്ങി. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷനായി.  മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ, അഡ്വ. കെ ജി അജയകുമാർ, എ വി ഷൈൻ എന്നിവർ സംസാരിച്ചു. ഈ വർഷത്തെ മാണിക്യശ്രീ  പുരസ്കാരത്തിന്   ഗായകൻ പി ജയചന്ദ്രനെ തെരഞ്ഞെടുത്തു. മെയ് രണ്ട് മുതൽ 12 വരെയാണ് ഉത്സവം. കലാപരിപാടികൾക്കായി ക്ഷേത്രമതിൽക്കെട്ടിന് അകത്തും പുറത്തും വേദികളുണ്ടാവും. Read on deshabhimani.com

Related News