27 April Saturday

ഉത്സവ പ്രോഗ്രാം പുസ്തകം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ഇരിങ്ങാലക്കുട 

കൂടൽമാണിക്യം ക്ഷേത്രം  ഉത്സവത്തിന്റെ പ്രോഗ്രാം പുസ്തകം കിഴക്കേ ഗോപുരനടയിൽ  സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പ്രകാശിപ്പിച്ചു. സംഗീത സംവിധായകൻ
വിദ്യാധരൻ  ഏറ്റുവാങ്ങി. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷനായി.  മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ, അഡ്വ. കെ ജി അജയകുമാർ, എ വി ഷൈൻ എന്നിവർ സംസാരിച്ചു. ഈ വർഷത്തെ മാണിക്യശ്രീ  പുരസ്കാരത്തിന്   ഗായകൻ പി ജയചന്ദ്രനെ തെരഞ്ഞെടുത്തു. മെയ് രണ്ട് മുതൽ 12 വരെയാണ് ഉത്സവം. കലാപരിപാടികൾക്കായി ക്ഷേത്രമതിൽക്കെട്ടിന് അകത്തും പുറത്തും വേദികളുണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top