മേള അകമ്പടിയോടെ കാഴ്ചശീവേലി

ഗുരുവായൂർ ഉത്സവത്തിൽ വെള്ളിയാഴ്ച നടന്ന കാഴ്ചശീവേലി


ഗുരുവായൂർ  ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായുളള കാഴ്ചശീവേലിക്ക്  വിവിധ തരം മേളങ്ങൾ അകമ്പടിയായി. ഉത്സവ ദിനം വരെ എല്ലാ ദിവസവും വിവിധ മേളങ്ങൾ അകമ്പടിയാകും.   ചെമ്പ, ചെമ്പട, അഞ്ചന്ത, നവം, അടന്ത, ധ്രുവം എന്നീ മേളങ്ങൾ വിവിധ ദിവസങ്ങളിൽ നടക്കും. പെരുവനം കുട്ടൻമാരാരാണ് മേളപ്രമാണിയായത്. കോവിഡ്നിയന്ത്രണം മൂലം   വാദ്യക്കാരുടെ എണ്ണം കുറച്ച് 35  കലാകാരന്മാരാണ് മേളത്തിന് അണിനിരന്നത്. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളമുണ്ടായി. Read on deshabhimani.com

Related News