19 April Friday
ഗുരുവായൂർ ഉത്സവം

മേള അകമ്പടിയോടെ കാഴ്ചശീവേലി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ഗുരുവായൂർ ഉത്സവത്തിൽ വെള്ളിയാഴ്ച നടന്ന കാഴ്ചശീവേലി

ഗുരുവായൂർ 
ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായുളള കാഴ്ചശീവേലിക്ക്  വിവിധ തരം മേളങ്ങൾ അകമ്പടിയായി. ഉത്സവ ദിനം വരെ എല്ലാ ദിവസവും വിവിധ മേളങ്ങൾ അകമ്പടിയാകും.  
ചെമ്പ, ചെമ്പട, അഞ്ചന്ത, നവം, അടന്ത, ധ്രുവം എന്നീ മേളങ്ങൾ വിവിധ ദിവസങ്ങളിൽ നടക്കും. പെരുവനം കുട്ടൻമാരാരാണ് മേളപ്രമാണിയായത്. കോവിഡ്നിയന്ത്രണം മൂലം   വാദ്യക്കാരുടെ എണ്ണം കുറച്ച് 35  കലാകാരന്മാരാണ് മേളത്തിന് അണിനിരന്നത്. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top