ബിഎസ്എൻഎൽ ഡിഒടി പെൻഷൻകാർ ധർണ നടത്തി



തൃശൂർ ബിഎസ്എൻഎൽ ജില്ലാ ഓഫീസുകൾ പെൻഷൻകാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾക്കുള്ള ഫണ്ട് നീതിപൂർവം  വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഒടി  പെൻഷനേഴ്സ് അസോസിയേഷൻ  ആഭിമുഖ്യത്തിൽ പെൻഷൻകാർ സംസ്ഥാനവ്യാപകമായി കൂട്ടധർണ നടത്തി.  തൃശൂർ ബിഎസ്‌എൻഎൽ  ജനറൽ മാനേജർ ഓഫീസിനു മുമ്പിൽ നടത്തിയ കൂട്ടധർണ സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി ജി വാസുദേവൻ അധ്യക്ഷനായി. സിജിപിഎ  ജനറൽ സെക്രട്ടറി ടി എൻ  വെങ്കിടേശ്വരൻ, ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി കെ ആർ കൃഷ്ണദാസ്, സിജിപിഎ  സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി വി ഹരി, ലൂസി ഐസക്, എസ് കെ ഗോപാലൻ എന്നിവർ  സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കൃഷ്ണൻകുട്ടി സ്വാഗതവും സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി പി ജി പ്രകാശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News