26 April Friday

ബിഎസ്എൻഎൽ ഡിഒടി പെൻഷൻകാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
തൃശൂർ
ബിഎസ്എൻഎൽ ജില്ലാ ഓഫീസുകൾ പെൻഷൻകാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾക്കുള്ള ഫണ്ട് നീതിപൂർവം  വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഒടി  പെൻഷനേഴ്സ് അസോസിയേഷൻ  ആഭിമുഖ്യത്തിൽ പെൻഷൻകാർ സംസ്ഥാനവ്യാപകമായി കൂട്ടധർണ നടത്തി.  തൃശൂർ ബിഎസ്‌എൻഎൽ  ജനറൽ മാനേജർ ഓഫീസിനു മുമ്പിൽ നടത്തിയ കൂട്ടധർണ സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി ജി വാസുദേവൻ അധ്യക്ഷനായി. സിജിപിഎ  ജനറൽ സെക്രട്ടറി ടി എൻ  വെങ്കിടേശ്വരൻ, ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി കെ ആർ കൃഷ്ണദാസ്, സിജിപിഎ  സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി വി ഹരി, ലൂസി ഐസക്, എസ് കെ ഗോപാലൻ എന്നിവർ  സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കൃഷ്ണൻകുട്ടി സ്വാഗതവും സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി പി ജി പ്രകാശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top