പൊലീസ്‌ ഡോഗ്‌ സ്ക്വാഡിന് ചികിത്സാ കേന്ദ്രം



 തൃശൂർ പൊലീസ്‌  ഡോഗ് സ്ക്വാഡിനായി  (കെ- 9 സ്ക്വാഡ്) വെറ്ററിനറി ക്ലിനിക്‌ കേരള പോലീസ് അക്കാദമിയിൽ സജ്ജം.  മുഖ്യമന്ത്രി പിണറായി വിജയൻ  ചികിത്സാ കേന്ദ്രം സേനയ്ക്ക് സമർപ്പിച്ചു.  ഓൺലൈൻ ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊലീസ് അക്കാദമി  ഡയറക്ടർ പി വിജയൻ, എ പി ഷൗക്കത്തലി,  ടി കെ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.    ക്ലിനിക്കിൽ ഡോക്ടറുടെ മുറി, ചികിത്സാമുറി, ഫാർമസി, കാത്തിരിപ്പ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പത്ത്‌ ലക്ഷം രൂപ ചെലവിൽ കോസ്റ്റ്ഫോർഡാണ് കെട്ടിടം പുനർനിർമിച്ചത്. Read on deshabhimani.com

Related News