29 March Friday

പൊലീസ്‌ ഡോഗ്‌ സ്ക്വാഡിന് ചികിത്സാ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

 തൃശൂർ

പൊലീസ്‌  ഡോഗ് സ്ക്വാഡിനായി  (കെ- 9 സ്ക്വാഡ്) വെറ്ററിനറി ക്ലിനിക്‌ കേരള പോലീസ് അക്കാദമിയിൽ സജ്ജം.  മുഖ്യമന്ത്രി പിണറായി വിജയൻ  ചികിത്സാ കേന്ദ്രം സേനയ്ക്ക് സമർപ്പിച്ചു. 
ഓൺലൈൻ ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊലീസ് അക്കാദമി  ഡയറക്ടർ പി വിജയൻ, എ പി ഷൗക്കത്തലി,  ടി കെ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.    ക്ലിനിക്കിൽ ഡോക്ടറുടെ മുറി, ചികിത്സാമുറി, ഫാർമസി, കാത്തിരിപ്പ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പത്ത്‌ ലക്ഷം രൂപ ചെലവിൽ കോസ്റ്റ്ഫോർഡാണ് കെട്ടിടം പുനർനിർമിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top