ഗുരുവായൂർ ദേവസ്വം 
ധനസഹായത്തിന്‌ 
അപേക്ഷിക്കാം



ഗുരുവായൂർ   ഗുരുവായൂർ ദേവസ്വം ഇതരക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കും നൽകുന്ന ധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം 200 രൂപ നിരക്കിൽ 25 മുതൽ ജൂൺ 20 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടച്ച്‌  പൂരിപ്പിച്ച് സമർപ്പിക്കാം. ധനസഹായം ലഭിക്കുന്നതിനാവശ്യമായ രേഖകളുടെ അസൽ പകർപ്പ് ദേവസ്വത്തിൽ ജൂൺ 30ന്‌  വൈകിട്ട് അഞ്ചിനകം   സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.guruvayurdevaswom .nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.ഫോൺ നമ്പർ 0487-2556335 Extn-251. Read on deshabhimani.com

Related News