25 April Thursday

ഗുരുവായൂർ ദേവസ്വം 
ധനസഹായത്തിന്‌ 
അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
ഗുരുവായൂർ 
 ഗുരുവായൂർ ദേവസ്വം ഇതരക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കും നൽകുന്ന ധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം 200 രൂപ നിരക്കിൽ 25 മുതൽ ജൂൺ 20 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടച്ച്‌  പൂരിപ്പിച്ച് സമർപ്പിക്കാം. ധനസഹായം ലഭിക്കുന്നതിനാവശ്യമായ രേഖകളുടെ അസൽ പകർപ്പ് ദേവസ്വത്തിൽ ജൂൺ 30ന്‌  വൈകിട്ട് അഞ്ചിനകം   സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.guruvayurdevaswom .nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.ഫോൺ നമ്പർ 0487-2556335 Extn-251.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top