സൈൻ സൗജന്യ മെഗാ 
തൊഴിൽമേള 28ന്‌



 തൃശൂർ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ്‌ ഗ്രോത്ത്‌ ഓഫ്‌ ദി നേഷൻ ഞായറാഴ്‌ച മാളയിലെ ഹോളി ഗ്രേസ്‌ അക്കാദമി ഓഫ്‌ എൻജിനിയറിങ്ങിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂറ്‌ സ്വകാര്യ കമ്പനികളിലായി അയ്യായിരം ഒഴിവുകളുണ്ട്‌. വാർത്താസമ്മേളനത്തിൽ പി ജി രാമചന്ദ്രൻ, ജിബിൻ പ്രസാദ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News