കുഞ്ഞുണ്ണിമാഷ് അനുസ്മരണം ഇന്ന്‌



തൃശൂർ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന കുഞ്ഞുണ്ണിമാഷ് അനുസ്മരണപരിപാടി ഞായറാഴ്ച നടക്കും. രാവിലെ 10ന് വലപ്പാട്ടെ കുഞ്ഞുണ്ണിമാഷ് സ്മാരകത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾക്കു തുടക്കമാകും. അനുസ്മരണസമ്മേളനം വൈകിട്ട്‌ നാലിന്‌ വലപ്പാട് കഴിമ്പ്രം വിജയൻ സ്മാരകവേദിയിൽ സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും.  വൈകിട്ട്‌ അഞ്ചിന്‌ സമം- സ്ത്രീസമത്വത്തിനായി സാംസ്കാരികമുന്നേറ്റം പരിപാടിയുടെ ഭാഗമായി നടക്കുന്ന സെമിനാറിൽ ‘സിനിമയും ലിംഗനീതിയും' എന്ന വിഷയത്തിൽ ജി പി രാമചന്ദ്രനും, ഡോ. ശ്രീദേവി പി അരവിന്ദും സംസാരിക്കും. ചെറുകാടിന്റെ രചനയിൽ കെ വി ഗണേഷ് സംവിധാനംചെയ്ത് രംഗചേതന അവതരിപ്പിക്കുന്ന സ്വതന്ത്ര എന്ന നാടകത്തിന്റെ അവതരണവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. Read on deshabhimani.com

Related News