26 April Friday

കുഞ്ഞുണ്ണിമാഷ് അനുസ്മരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
തൃശൂർ
കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന കുഞ്ഞുണ്ണിമാഷ് അനുസ്മരണപരിപാടി ഞായറാഴ്ച നടക്കും. രാവിലെ 10ന് വലപ്പാട്ടെ കുഞ്ഞുണ്ണിമാഷ് സ്മാരകത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾക്കു തുടക്കമാകും. അനുസ്മരണസമ്മേളനം വൈകിട്ട്‌ നാലിന്‌ വലപ്പാട് കഴിമ്പ്രം വിജയൻ സ്മാരകവേദിയിൽ സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും. 
വൈകിട്ട്‌ അഞ്ചിന്‌ സമം- സ്ത്രീസമത്വത്തിനായി സാംസ്കാരികമുന്നേറ്റം പരിപാടിയുടെ ഭാഗമായി നടക്കുന്ന സെമിനാറിൽ ‘സിനിമയും ലിംഗനീതിയും' എന്ന വിഷയത്തിൽ ജി പി രാമചന്ദ്രനും, ഡോ. ശ്രീദേവി പി അരവിന്ദും സംസാരിക്കും. ചെറുകാടിന്റെ രചനയിൽ കെ വി ഗണേഷ് സംവിധാനംചെയ്ത് രംഗചേതന അവതരിപ്പിക്കുന്ന സ്വതന്ത്ര എന്ന നാടകത്തിന്റെ അവതരണവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top