തോട്ടം തൊഴിലാളികൾ ധർണ നടത്തി

തോട്ടം തൊഴിലാളി ധർണ ആന്റണി കുറ്റൂക്കാരൻ ഉദ്ഘാടനം ചെയ്യുന്നു


വരന്തരപ്പിള്ളി   സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പാലപ്പിള്ളി മേഖലയിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി   സിഎംഎൽ  മൈസൂർ ഓഫിസിനു മുന്നിൽ ധർണ നടത്തി. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുക, തോട്ടം റീപ്ലാന്റ് ചെയ്യാനുള്ള നടപടി  സ്വീകരിക്കുക    തുടങ്ങി വിവിധ  ആവശ്യങ്ങളുന്നയിച്ചാണ്‌   ധർണ.  ആന്റണി കുറ്റൂക്കാരൻ (ഐഎൻടിയുസി) ധർണ  ഉദ്ഘാടനം ചെയ്തു.  റബ്ബർ എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസ്‌ (സിഐടിയു) ജനറൽ സെക്രട്ടറി പി ജി വാസുദേവൻ നായർ അധ്യക്ഷനായി. കെ കെ രവി (എഐടിയുസി), പി എം അലി,  പി എസ് സത്യൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News