29 March Friday

തോട്ടം തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

തോട്ടം തൊഴിലാളി ധർണ ആന്റണി കുറ്റൂക്കാരൻ ഉദ്ഘാടനം ചെയ്യുന്നു

വരന്തരപ്പിള്ളി 
 സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പാലപ്പിള്ളി മേഖലയിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി   സിഎംഎൽ  മൈസൂർ ഓഫിസിനു മുന്നിൽ ധർണ നടത്തി. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുക, തോട്ടം റീപ്ലാന്റ് ചെയ്യാനുള്ള നടപടി  സ്വീകരിക്കുക    തുടങ്ങി വിവിധ  ആവശ്യങ്ങളുന്നയിച്ചാണ്‌   ധർണ.  ആന്റണി കുറ്റൂക്കാരൻ (ഐഎൻടിയുസി) ധർണ  ഉദ്ഘാടനം ചെയ്തു.  റബ്ബർ എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസ്‌ (സിഐടിയു) ജനറൽ സെക്രട്ടറി പി ജി വാസുദേവൻ നായർ അധ്യക്ഷനായി. കെ കെ രവി (എഐടിയുസി), പി എം അലി,  പി എസ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top