തീരദേശത്തെ കുടിവെള്ള ക്ഷാമം 
പരിഹരിക്കണം: കെഎസ്‌കെടിയു



 നാട്ടിക  തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന് കെ എസ് കെടിയു  നാട്ടിക ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. വലപ്പാട്  സി ബി അശോക് കുമാർ നഗറിൽ നടന്ന കൺവൻഷൻ ജില്ല സെക്രട്ടറി ടി കെ വാസു ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ്‌ കെ എസ് ഷനിത്ത് അധ്യക്ഷനായി. സെക്രട്ടറി കെ എ വിശ്വംഭരൻ റിപ്പോർട്ടവതരിപ്പിച്ചു.സിപി ഐ എം ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു,എ എസ് ദിനകരൻ, അഡ്വ.വി കെ ജ്യോതി പ്രകാശ്, വി ആർ ബാബു, കെ ബി ഹംസ, ഷിനിത ആഷിക്, ടി എസ് മധുസൂദനൻ എന്നിവർ സംസാരിച്ചു. ഇ കെ തോമസ് സ്വാഗതവും ഇ പി  അജയഘോഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ എ വിശ്വംഭരൻ (സെക്രട്ടറി), കെ എസ് ഷനിത്ത് (പ്രസിഡന്റ്‌), കെ ആർ സാംബശിവൻ (ട്രഷറർ) . Read on deshabhimani.com

Related News