24 April Wednesday

തീരദേശത്തെ കുടിവെള്ള ക്ഷാമം 
പരിഹരിക്കണം: കെഎസ്‌കെടിയു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

 നാട്ടിക

 തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന് കെ എസ് കെടിയു  നാട്ടിക ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. വലപ്പാട്  സി ബി അശോക് കുമാർ നഗറിൽ നടന്ന കൺവൻഷൻ ജില്ല സെക്രട്ടറി ടി കെ വാസു ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ്‌ കെ എസ് ഷനിത്ത് അധ്യക്ഷനായി. സെക്രട്ടറി കെ എ വിശ്വംഭരൻ റിപ്പോർട്ടവതരിപ്പിച്ചു.സിപി ഐ എം ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു,എ എസ് ദിനകരൻ, അഡ്വ.വി കെ ജ്യോതി പ്രകാശ്, വി ആർ ബാബു, കെ ബി ഹംസ, ഷിനിത ആഷിക്, ടി എസ് മധുസൂദനൻ എന്നിവർ സംസാരിച്ചു. ഇ കെ തോമസ് സ്വാഗതവും ഇ പി  അജയഘോഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ എ വിശ്വംഭരൻ (സെക്രട്ടറി), കെ എസ് ഷനിത്ത് (പ്രസിഡന്റ്‌), കെ ആർ സാംബശിവൻ (ട്രഷറർ) .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top