വിമല രണദിവെ അനുസ്‌മരണം : 
സെമിനാർ സംഘടിപ്പിച്ചു

വിമല രണദിവെ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം’ സെമിനാർ 
മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ വിമല രണദിവെ ദിനാചരണത്തിന്റെ ഭാഗമായി   ജില്ലാ വർക്കിങ്‌ വിമൻ കോ–-ഓർഡിനേഷൻ (സിഐടിയു) കമ്മിറ്റി നേതൃത്വത്തിൽ  ‘വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത   ഉദ്ഘാടനം ചെയ്തു.      സിഐടിയു ജില്ലാ സെക്രട്ടറി ഷൈല ജെയിംസ് അധ്യക്ഷയായി. വർക്കിങ്‌ വിമൺ ജില്ലാ കോ–- ഓർഡിനേഷൻ കൺവീനർ ലത ചന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി,  ജില്ലാ സെക്രട്ടറി സുലജ പത്മനാഭൻ, വിനിത, മഞ്ജുള അരുണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News