24 April Wednesday

വിമല രണദിവെ അനുസ്‌മരണം : 
സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

വിമല രണദിവെ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം’ സെമിനാർ 
മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
വിമല രണദിവെ ദിനാചരണത്തിന്റെ ഭാഗമായി   ജില്ലാ വർക്കിങ്‌ വിമൻ കോ–-ഓർഡിനേഷൻ (സിഐടിയു) കമ്മിറ്റി നേതൃത്വത്തിൽ  ‘വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത   ഉദ്ഘാടനം ചെയ്തു. 
    സിഐടിയു ജില്ലാ സെക്രട്ടറി ഷൈല ജെയിംസ് അധ്യക്ഷയായി. വർക്കിങ്‌ വിമൺ ജില്ലാ കോ–- ഓർഡിനേഷൻ കൺവീനർ ലത ചന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി,  ജില്ലാ സെക്രട്ടറി സുലജ പത്മനാഭൻ, വിനിത, മഞ്ജുള അരുണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top