ക്ഷീരശ്രീ പുരസ്‌കാര നിറവിൽ ജിജി

ജിജി ബിജു


തൃശൂർ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്    പ്രഖ്യാപിച്ച ക്ഷീരശ്രീ അവാർഡ്‌  ചാലക്കുടി മേലൂർ സ്വദേശിനിക്ക്‌. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ്  അവാർഡ്‌ പ്രഖ്യാപിച്ചത്.   വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകനുള്ള  ക്ഷീരശ്രീ  അവാർഡിനാണ്‌ മേലൂർ അടിച്ചിലിയിൽ നവ്യ ഫാംസ് നടത്തുന്ന  ജിജി ബിജു അർഹയായത്‌.  ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്‌ അവാർഡ്‌.   പശുക്കളും കിടാരികളും ഉൾപ്പെടെ ആകെ 267 ഓളം കന്നുകാലികളെ നിലവിൽ ജിജി  വളർത്തുന്നുണ്ട്. 1900 ലിറ്റർ പാൽ പ്രതിദിനം   ഉൽപ്പാദിപ്പിക്കുന്നുണ്ട്. നവ്യ ഫാംസ് എന്ന പേരിൽ പാലും പാലുല്പന്നങ്ങളും വിപണനം ചെയ്യുന്നു. ബിജു ജോസഫാണ് ഭർത്താവ്. കുറഞ്ഞത് 50 കറവപ്പശുക്കളെ വളർത്തുന്നവരെയാണ് അവാർഡിനായി പരിഗണിച്ചത്.  പശുക്കളുടെ എണ്ണം, ആരോഗ്യ സ്ഥിതി, വൃത്തി, പാലുല്പാദനം, പാലുൽപ്പന്നങ്ങൾ, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമാർജനം, നൂതനാശയങ്ങൾ, ശാസ്ത്രീയ പരിപാലന രീതികൾ, ഈ മേഖലയിൽനിന്നും ലഭിക്കുന്ന  വരുമാനം എന്നിവ പരിഗണിച്ചാണ് അവാർഡ്‌ നിർണയിച്ചത്. Read on deshabhimani.com

Related News