തെരുവ് നായ കുറുകെ ചാടി, ബൈക്ക് യാത്രികന് പരിക്ക്‌



പാവറട്ടി തെരുവുനായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികന് പരിക്കേറ്റു.   മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  എൻ ജെ ലിയോ ( 53)ക്കാണ് പരിക്കേറ്റത്.വെള്ളി പകൽ ഒന്നരയോടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.  തെരുവുനായ്ക്കൾ കൂട്ടത്തോടെ ബൈക്കിനു മുന്നിലേക്ക് ചാടുകയായിരുന്നു. പാവറട്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലയ്‌ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്‌. Read on deshabhimani.com

Related News