പതാകജാഥ 
ഇന്ന്‌ തുടങ്ങും



തൃശൂർ തിരുവനന്തപുരത്ത്‌  27 മുതൽ 30 വരെ നടക്കുന്ന കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സംസ്ഥാന സമ്മേളനനഗരിയിലേക്കുള്ള  പതാകജാഥ ബുധനാഴ്‌ച തൃശൂരിൽനിന്ന്‌ ആരംഭിക്കും.  
  ജാഥ വൈകിട്ട്‌  അഞ്ചിന്‌  തൃശൂർ ഇ എം എസ് സ്ക്വയറിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്‌ഘാടനം ചെയ്യും. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി ഉഷ ക്യാപ്‌റ്റനായ പതാകജാഥയിൽ എ എ ബഷീർ, സി എസ് ശ്രീകുമാർ എന്നിവർ അംഗങ്ങളാണ്‌. രണ്ടാം ദിനമായ വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ ചാലക്കുടിയിൽനിന്ന് സ്വീകരണം  ആരംഭിക്കും.   Read on deshabhimani.com

Related News